19 March Tuesday

ബ്രക‌്സിറ്റ‌്: തെരേസ മേയ‌് ഇയു നേതാക്കളെ കാണുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ലണ്ടൻ> ബ്രക‌്സിറ്റ‌് കരാർ പാർലമെന്റിൽ വോട്ടിനിട്ടാൽ പരാജയപ്പെടുമെന്ന സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയ‌് യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള കൂടിക്കാഴ‌്ച തുടങ്ങി. ഹേഗിൽ അവർ ഡച്ച‌് പ്രധാനമന്ത്രി മാർക്ക‌് റുട്ടിയുമായി ചർച്ച നടത്തി.  തുടർന്ന‌് ബർലിനിലേക്ക‌് തിരിച്ചു. ഇവിടെ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി മേയ‌് കൂടിക്കാഴ‌്ച നടത്തും. ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ കമീഷൻ പ്രസിഡന്റ‌് ഴോ ക്ലോഡ‌് ജംഗറുമായി ചർച്ച നടത്തും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്കിനെയും കാണും. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളും വ്യാഴാഴ‌്ച ബ്രക‌്സിറ്റ‌് സംബന്ധിച്ച‌് ചർച്ച നടത്തും. ഇതിലും തെരേസ മേയ‌് പങ്കെടുക്കും.

ബ്രക്സിറ്റ‌് കരാർ പാർലമെന്റിൽ വോട്ടിനിടുന്നത‌് ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയ‌് തിങ്കളാഴ‌്ച നീട്ടിവയ‌്ക്കുകയായിരുന്നു. പാർലമെന്റിൽ കരാറിന‌് പിന്തുണ നേടിയെടുക്കാൻ കഴിയില്ലെന്ന‌് ഉറപ്പായതോടെയാണ‌് വോട്ടെടുപ്പ‌് നീട്ടിയത‌്. ഭരണകക്ഷിയിൽനിന്നുതന്നെ നിലവിലെ ബ്രക‌്സിറ്റ‌് വ്യവസ്ഥകളോട‌് കടുത്ത ‌എതിർപ്പ‌് ഉയർന്നിട്ടുണ്ട‌്. ഈ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ കഴിയുമോയെന്നാണ‌് ആലോചന.


പ്രധാന വാർത്തകൾ
 Top