19 March Tuesday

ബ്രക്സിറ്റ‌് വോട്ടെടുപ്പ‌് നീട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 11, 2018

ബ്രസ്സൻസ‌് > ബ്രക്സിറ്റ‌് കരാർ പാർലമെന്റിൽ വോട്ടിനിടുന്നത‌് ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയ‌് നീട്ടിവച്ചു. പാർലമെന്റിൽ കരാറിന‌് പിന്തുണ നേടിയെടുക്കാൻ കഴിയില്ലെന്ന‌് ഉറപ്പായതോടെയാണ‌് തീരുമാനം. ഭരണകക്ഷിയിൽനിന്നുതന്നെ നിലവിലെ ബ്രെക‌്സിറ്റ‌് വ്യവസ്ഥകളോട‌് കടുത്ത ‌എതിർപ്പ‌് ഉയർന്നിരുന്നു. നാല‌് മന്ത്രിമാർ രാജിവയ്‌ക്കുകയും ചെയ‌്തു. ഈ സാഹചര്യത്തിലാണ‌് കടുത്ത സമ്മർദ്ദത്തിനിടെ വോട്ടെടുപ്പ‌് നീട്ടിവച്ചത‌്. കഴിഞ്ഞദിവസം നിയമോപദേശത്തിന്റെ കരട‌് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട‌് മേയ‌് സർക്കാരിനെതിരെ പാർലമെന്റ‌് അലക്ഷ്യം പാസ്സായിരുന്നു.

കൺസർവേറ്റീവ‌് പാർടിയിലെ ചില എംപിമാരും പാർലമെന്റ‌് അലക്ഷ്യത്തിന‌് അനുകൂലമായി വോട്ടു ചെയ‌്തു.  അതിനിടെ, ആവശ്യമെങ്കിൽ ബ്രിട്ടന‌് കരാർ റദ്ദ‌് ചെയ്യാമെന്ന‌് യൂറോപ്യൻ യൂണിയൻ നീതിന്യായകോടതി വിധിച്ചു. മറ്റ‌് അംഗരാജ്യങ്ങളുടെ അനുവാദമില്ലാതെ ബ്രക്സിറ്റ‌് പിൻവലിക്കാം.
ഏതെങ്കിലും അംഗത്തിന‌്  യൂറോപ്യൻ യൂണിയൻ വിടണമെന്ന‌് തീരുമാനിച്ച‌്  കരാറിൽ തീരുമാനമാകുന്നതിന‌് മുൻപോ പുറത്തുപോകണമെന്ന‌് അറിയിച്ച‌് രണ്ടുവർഷത്തിനുള്ളിലോ മനംമാറ്റമുണ്ടായാൽ യൂണിയനിൽ തുടരാമെന്ന‌് യൂറോപ്യൻ നീതിന്യായ കോടതി പ്രസ‌്താവനയിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top