21 September Saturday

ബ്രസീൽ ജയിൽ കലാപം: 40 മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 29, 2019

ബ്രസീലിയ
ബ്രസീലിലെ ജയിലുകളിൽ കലാപം പടർന്നുപിടിച്ചു. ആമസോണാസിലെ നാല‌് വ്യത്യസ‌്ത ജയിലുകളിലുണ്ടായ സംഘർഷത്തിൽ 40 തടവുകാർ കൊല്ലപ്പെട്ടു. ജയിലിലെ മയക്കുമരുന്ന‌് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ‌്  കലാപമായി പടർന്നത‌്. പരിശോധനയിൽ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങളുള്ളതായി അധികൃതർ പറഞ്ഞു. ഞായറാഴ‌്ച മാനാവുസിലെ ജയിലിലുണ്ടായ സംഘർഷത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.

സംഘാർഷാന്തരീക്ഷം നേരിടാൻ ആമസോണാസിലേക്ക‌് പ്രത്യേക സംഘത്തെ അയച്ചതായി ഗവർണർ അറിയിച്ചു. അന്റോണിയോ ട്രിൻഡാഡെ പീനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 23 പേരും പുരാക്വക്വാറയിൽ ആറുപേരും പുരുഷന്മാർക്കുള്ള ജയിലിൽ അഞ്ചുപേരും അനീസിയോ ജോബിം ജയിലിൽ നാലുപേരും കൊല്ലപ്പെട്ടു. സംഘങ്ങൾ തമ്മിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ‌് കൊലപാതകങ്ങൾ നടന്നതെന്ന‌് അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു. 2017ൽ നടന്ന ജയിൽ കലാപത്തിൽ 56 തടവുകാർ കൊല്ലപ്പെട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top