22 August Thursday

ബോസ്‌നിയന്‍ കൂട്ടവംശഹത്യ: ഇരകള്‍ക്ക് 27 വര്‍ഷത്തിനു ശേഷം കബറടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

സരയാവോ> ബോസ്‌നിയയില്‍ കൂട്ടവംശഹത്യക്ക് ഇരയായ 86  മുസ്ലിം സമുദായംഗങ്ങള്‍ക്ക് 27 വര്‍ഷത്തിനുശേഷം ബന്ധുക്കള്‍ ഒത്തുചേര്‍ന്ന് ഔപചാരിക കബറടക്കം നടത്തി. ബോസ്‌നിയന്‍യുദ്ധകാലത്ത് കൂട്ടക്കുരുതി നടത്തി മലയിടുക്കില്‍തള്ളപ്പെട്ട ഇവരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി സംസ്‌കാരം നടത്തുകയായിരുന്നു.

ഇരകളുടെ ആയിരക്കണക്കിന് ബന്ധുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തി. ബോസ്‌നിയന്‍ സെര്‍ബ് സേനതടവുകാരായി പിടിച്ച ഇവരെ 1992 ആഗസ്തില്‍ മലയിടുക്കില്‍ എത്തിച്ചശേഷം നിരത്തിനിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top