18 February Tuesday

അഫ്​ഗാനില്‍ സ്ഫോടനം; 34 മരണം, 17 പേര്‍ക്ക് ​ഗുരുതരപരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

കാബൂൾ> അഫ്‌ഗാനിസ്ഥാനില്‍ ബസ് കുഴിബോംബ്‌ ‌സ്‌ഫോടനത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 34 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് ​ഗുരുതരപരിക്ക്. കാണ്ഡഹാർ–-ഹെരാത്‌ ഹൈവേയില്‍ സുരക്ഷാസേനയെ ലക്ഷ്യംവച്ച് താലിബാന്‍ സ്ഥാപിച്ച ബോംബാണ് യാത്രക്കാരുടെ ജീവനെടുത്തതെന്ന് ഫറാ പ്രവിശ്യയുടെ  വക്താവ്‌ അറിയിച്ചു. കുഴിബോംബ്  സ്ഫോടന‌വുമായി ബന്ധമില്ലെന്ന് താലിബാന്‍ പ്രതികരിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം മറ്റ് സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. രാജ്യത്തിന്റെ പകുതിയും നിയന്ത്രിക്കുന്ന താലിബാന്‍, അമേരിക്കന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സര്‍ക്കാരുമായി സമാധാനചര്‍ച്ച നടത്തിവരികയാണ്. അഫ്​ഗാനില്‍ അമേരിക്കന്‍ സൈനികസാന്നിധ്യം കുറയ്ക്കുന്നകാര്യത്തില്‍ ചര്‍ച്ചയില്‍ ധാരണ രൂപപ്പെട്ടുവരികയാണ്.


പ്രധാന വാർത്തകൾ
 Top