19 January Wednesday

കാബൂളിൽ ആശുപത്രിയ്‌ക്ക്‌ മുന്നിൽ ഇരട്ടസ്‌ഫോടനം; 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 2, 2021

കാബൂൾ > അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ സൈനിക ആശുപത്രിയ്‌ക്ക്‌ മുന്നിൽ ഇരട്ടസ്‌ഫോടനം. സംഭവത്തിൽ 15 പേരോളം  കൊല്ലപ്പെട്ടതായും 34 പേർക്ക്‌ പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്‌.

കാബൂളിലെ സർദാർ മുഹമ്മദ്‌ ദാവൂദ്‌ ഖാൻ സൈനിക ആശുപത്രിയ്‌ക്ക്‌ മൂന്നിലാണ്‌ ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്‌. സ്‌ഫോനത്തിന്‌ ശേഷം സംഭവ സ്ഥലത്തുനിന്ന്‌ വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top