29 May Monday

ബെര്‍ലിന്‍ മേളയില്‍ 
മികച്ച നടി എട്ടുവയസ്സുകാരി

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023


ബെർലിൻ
വിഖ്യാതമായ ബെർലിൻ ചലച്ചിത്രമേളയില്‍  മികച്ചനടിക്കുള്ള സില്‍വര്‍ ബിയര്‍ പുരസ്കാരം നേടി  എട്ടുവയസ്സുകാരി. "20,000 സ്പീഷീസ് ഓഫ് ബീസ്’ എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടിയെ അവതരിപ്പിച്ച  സ്പാനിഷ് പെൺകുട്ടി സോഫിയ ഒട്ടെറോയാണ് പുരസ്കാരം നേടിയത്.

ജീവിതം അഭിനയത്തിനായി സമർപ്പിക്കാനാണ് ആ​ഗ്രഹമെന്ന് പുരസ്കാരം ഏറ്റുവാങ്ങി ഒട്ടെറോ പറഞ്ഞു.  സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ ശ്രമിക്കുന്ന കുട്ടിയുടെ കഥപറഞ്ഞ സിനിമ ഒരുക്കിയത് സ്പാനിഷ് സംവിധായിക എസ്റ്റിബാലിസ് ഉറെസോള സോളാഗുറനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top