19 September Saturday

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ബെയ്‌റൂട്ട്‌
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കി വൻസ്‌ഫോടനങ്ങൾ. തുറമുഖത്തിന്‌ സമീപത്തും നഗരത്തിലുമായാണ്‌ ശക്തമായ രണ്ട്‌‌ പൊട്ടിത്തെറി നടന്നത്‌. 50പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക്‌‌ പരിക്കേൽക്കുകയും ചെയ്‌തതായാണ്‌ റിപ്പോർട്ട്‌. 240 കിലോമീറ്ററിനപ്പുറം എത്തിയ പ്രകമ്പനത്തിൽ നിരവധി  ബഹുനില കെട്ടിടങ്ങളം വീടുകളും നിലംപൊത്തി.

തുറമുഖത്തിലെ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസിന്‌ സമീപത്ത്‌ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സ്‌ഫോടനങ്ങൾ നടന്നത്‌‌. ‌പരിക്കേറ്റവരെകൊണ്ട്‌ ബെയ്‌റൂട്ടിലെ മിക്ക ആശുപത്രികളും നിറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്ക്‌ ഇടയിൽനിന്നാണ് പല‌‌ മൃതദേഹങ്ങളും പുറത്തെടുത്തത്‌. ഇനിയും നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്‌. തീരത്ത്‌ നങ്കൂരമിട്ടിരുന്ന ഒരു ഇറ്റാലിയൻ കപ്പലും അപകടത്തിൽ പെട്ടതായി‌ വിവരമുണ്ട്‌. മുൻ പ്രധാനമന്ത്രി റാഫിക് ഹരിരിയെ 2005ൽ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച യുഎൻ ട്രൈബ്യൂണൽ വിധി പറയാനിരിക്കെയാണ്‌ സ്‌ഫോടനം‌. പൊട്ടിത്തെറിയിൽ വൻനാശനഷ്ടമാണ് ഉണ്ടായതെന്ന്‌‌ ലെബനൻ ആരോഗ്യമന്ത്രി ഹമദ് ഹസൻ പറഞ്ഞു. മരിച്ചവരിൽ ലെബനൻ കറ്റേബ് പാർട്ടിയുടെ സെക്രട്ടറി ജനറലുമുണ്ടെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top