16 January Saturday

ബിബിസിയുടെ 100 നായികമാരിൽ 4 ഇന്ത്യക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

ബിൽക്കിസ്‌ ബാനു, ഇസൈവാണി, മാനസി ജോഷി, റിധിമ

ലണ്ടൻ > ബിബിസിയുടെ 2020ലെ മികച്ച 100 സ്ത്രീകളുടെ പട്ടികയിൽ നാല്‌ ഇന്ത്യക്കാർ ഇടംപിടിച്ചു. ഇന്ത്യൻ പാരാ അത്‌ലറ്റും പാരാ ബാഡ്‌മിന്റൺ ലോക ചാമ്പ്യനുമായ മാനസി ജോഷി, കാലാവസ്ഥാ പ്രക്ഷോഭക റിധിമ പാണ്ഡേ, പൗരത്വനിയമ പ്രക്ഷോഭ നായിക ബിൽക്കിസ്‌ ബാനു, തമിഴ്‌ പാട്ടുകാരി ഇസൈവാണി എന്നിവരാണ്‌ പട്ടികയിലുള്ള  ഇന്ത്യക്കാർ.

‘2020ൽ സ്ത്രീകൾ എങ്ങനെ മാറ്റത്തിലേക്ക്‌ നയിച്ചു’ എന്ന ആശയത്തിൽ ഊന്നിയായിരുന്നു തെരഞ്ഞെടുപ്പ്‌. ഫിൻലൻഡ്‌ പ്രധാനമന്ത്രി സനാ മാരിൻ, നടി മിഷേൽ യോ, ഓക്സ്‌ഫഡ്‌ കോവിഡ്‌ വാക്സിൻ പരീക്ഷണം നയിക്കുന്ന സാറ ഗിൽബർട്ട്‌, നടി ജെയിൻ ഫോണ്ട തുടങ്ങിയവർ പട്ടികയിലുണ്ട്‌. മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ഇത്തവണത്തെ പട്ടികയിൽ നൂറാമിടം ഒഴിച്ചിട്ടിരിക്കുകയാണ്‌. കോവിഡ്‌ പ്രതിസന്ധിയിൽ ത്യാഗപൂർവം പ്രവർത്തിച്ച എല്ലാ സ്ത്രീകളെയും ആദരിക്കാനാണ് ഇതെന്ന്‌ ബിബിസി പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top