12 November Tuesday

ശരീരത്തിൽ 96 ഒടിവ്, തലയോട്ടിക്ക് പൊട്ടൽ; കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ഹൂസ്റ്റൺ> ടെക്സസിൽ 10 ആഴ്ച മാത്രം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം. ശരീരത്തിൽ തലയോട്ടിക്ക് പൊട്ടൽ, വാരിയെല്ലിന് ഒടിവ് ഉൾപ്പെടെയുള്ള 96 ഒടിവുകളോടെയാണ് കുഞ്ഞ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൂസ്റ്റണിലെ 24കാരനായ ജേസൺ റോബിൻ 21കാരിയായ കാതറിൻ വൈറ്റ് ദമ്പതികളുടെ മകൾ 10 ആഴ്ച മാത്രം പ്രായമുള്ള ജാസ്‌മിൻ ആണ് ദാരുണമായ മരണത്തിനു ഇരയായത്. കഴിഞ്ഞ വർഷം ജൂലൈ 15–നാണു മരിച്ചത്. വീട്ടിലെത്തി 12 ദിവസം തികയും മുമ്പെ തലക്കേറ്റ ഗുരുതര പരിക്കുകളോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 15ന് കുട്ടി മരണപ്പെടുകയും ചെയ്തു.

സാധാരണ പോസ്റ്റുമോർട്ടത്തിൽ നിന്നു വ്യത്യസ്തമായി കുട്ടികളുടേതിൽ കൂടുതൽ ടെസ്റ്റുകൾ ചെയ്യേണ്ടി വന്നതിനാൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് വൈകിയാണ് വന്നത്. തലയോട്ടിയിൽ പൊട്ടലും, വാരിയെല്ലുകൾക്കുൾപ്പെടെ മാരക ഒടിവും ഉണ്ടായിരുന്നു. മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്നാണ് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പൊലീസ് നൽകുന്ന വിവരം അനുസരിച്ച് കുഞ്ഞ് കരഞ്ഞതിനെത്തുടർന്ന് റോബിൻ കുഞ്ഞിനെ ഉപദ്രവിച്ചതാണ് മരണകരണമായി പറയുന്നത്. കുട്ടി കരഞ്ഞപ്പോൾ ദേഷ്യം വന്ന റോബിൽ കുഞ്ഞിനെ കയ്യിലെടുത്ത് ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതത്തിലേക്കും നയിച്ചതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണു കാതറിനെതിരെ കേസ്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഇവരിപ്പോൾ ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.


പ്രധാന വാർത്തകൾ
 Top