19 September Thursday

പാരീസിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

പാരീസ‌്> റഫേൽ ഇടപാടിന്റെ മേൽനോട്ടം വഹിക്കുന്ന പാരീസിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം. റഫേൽ നിർമാതാക്കളായ ദസ്സോൾട്ട‌് ഇക്കാര്യം വെളിപ്പെടുത്തിയതായി എൻഡി ടിവി റിപ്പോർട്ട‌് ചെയ‌്തു. ചാരപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണോ അതിക്രമം എന്ന‌് വ്യക്തമല്ല. പാരീസിലെ സെയന്റ‌് ക്ലൗഡ‌് എന്നിടത്താണ‌് വ്യോമസേനയുടെ പ്രോജക്ട‌് മാനേജ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്ന ഓഫീസ‌്.

ഇത‌് ദസ്സോൾട്ടിന്റെ ഓഫീസിന്റെ സമീപമാണ‌്. സംഭവത്തിൽ പൊലീസ‌് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.
ഇന്ത്യൻ  പ്രതിരോധമന്ത്രാലയവും വ്യോമസേനയും ഫ്രഞ്ച് എംബസിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതിരോധമന്ത്രാലയത്തിന‌് വിശദീകരണം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.


പ്രധാന വാർത്തകൾ
 Top