14 December Saturday

കഴിഞ്ഞ വർഷം അമേരിക്ക തടവിൽവച്ചത്‌ 69,550 കുട്ടികളെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കൊമയാഗ്വ >  കഴിഞ്ഞ വർഷം മാത്രം അമേരിക്ക തടവിലാക്കിയത്‌ കുടിയേറ്റക്കാരായ 69,550 കുട്ടികളെ. കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്ന്‌ കുട്ടികളെ അകറ്റി തടവിൽ വച്ചതിൽ ലോകരാജ്യങ്ങളിൽ ഒന്നാമത്‌ അമേരിക്കയാണെന്ന്‌ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളെ ഇത്തരത്തിൽ മാതാപിതാക്കളിൽനിന്ന്‌ അകറ്റുന്നത്‌ അവരുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മാനസികാഘാതം വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഹാർവാഡ്‌ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഇവർ പിന്നീട്‌ മാതാപിതാക്കളെ തിരിച്ചറിയാതെ പോകുന്നതടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളുമുണ്ടാകുന്നുണ്ട്‌.

 ഭൂരിഭാഗം കുട്ടികളെയും സ്വന്തം രാജ്യങ്ങളിലേയ്‌ക്ക്‌ തിരിച്ചയച്ചെങ്കിലും നാലായിരത്തോളം കുട്ടികൾ ഇപ്പോഴും തടങ്കലിലാണ്‌. ഓരോ ആഴ്‌ചയും നിരവധി കുട്ടികളെയാണ്‌ അമേരിക്കൻ സർക്കാർ ഇപ്രകാരം കസ്റ്റഡിയിലെടുക്കുന്നത്‌. ട്രംപ് സർക്കാരിന്റെ കർശന കുടിയേറ്റവിരുദ്ധ നയങ്ങളാണ്‌ കുട്ടികളെ മോചിപ്പിക്കുന്നതിന്‌ തടസ്സമാകുന്നത്‌. 2013ൽ രണ്ടായിരത്തോളം കുട്ടികളെ ഓസ്‌ട്രേലിയ തടവിൽ വച്ചിരുന്നു. ക്യാനഡയിൽ 2018ൽ 155 കുട്ടികളെയും ബ്രിട്ടനിൽ 2017 ൽ 42 കുട്ടികളെയും തടങ്കലിൽ വച്ചു.


പ്രധാന വാർത്തകൾ
 Top