ബ്രസീലിയ
കൃഷിക്കും നിര്‍മാണപ്രവൃത്തികള്‍ക്കും നിലമൊരുക്കാന്‍ തീയിടുന്നത് ബ്രസീൽ 60 ദിവസത്തേക്ക്നി രോധിച്ചു. ആമസോണ്മഴക്കാടുകളിലെ തീ നിയന്ത്രിക്കാനാകാത്തതില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി. സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ ആമസോണ്കാടുകള് പങ്കിടുന്ന തെക്കനമേരിക്കന്‍ രാഷ്ട്രങ്ങള്‍ അടുത്തയാഴ്ച യോഗം ചേരും.
വനംകൈയേറി തീയിട്ട് കൃഷിയും നിര്‍മാണപ്രവര്‍ത്തനവും നടത്തുന്നത് അധികൃതരുടെതന്നെ പിന്തുണയോടെ ആയതിനാല്‍ നിരോധനംകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ബൊല്‍സൊനാരോ സര്‍ക്കാരിന്റെ നയങ്ങളാണ് വ്യാപകമായ വനംകൈയേറ്റത്തിനും തീയിടലിനും വഴിവച്ചത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വനമേഖലയില്‍ മുറിച്ചിട്ട മരങ്ങള്‍ കത്തിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് ബ്രസീലിലെ വനനശീകരണ പ്രവൃത്തികള്‍ നിരീക്ഷിക്കുന്ന പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജൂലൈ, ആഗസ്ത് മാസങ്ങളിലെ വനംവെട്ടിത്തെളിക്കല് വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ ആമസോണ്കാട്ടുതീ ശക്തമായി തുടരാനാണ് സാധ്യതയെന്നും പരിസ്ഥിതി സംഘടന ചൂണ്ടിക്കാട്ടി. 2018ല്‍മാത്രം 80,000 തീപിടിത്തം ആമസോണില്‍ റിപ്പോര്‍ട്ടുചെയ്തു.
തീയണയ്ക്കാന്‍ ജി7 രാഷ്ട്രങ്ങള്‍ വാഗ്ദാനംചെയ്ത സഹായം ഫ്രാന്‍സ് പ്രസിഡന്റുമായുള്ള വ്യക്തിപരമായ പ്രശ്നത്തെതുടര്‍ന്ന് ബൊല്‍സൊനാരോ നിരസിച്ചു. എന്നാല്‍, തീയണയ്ക്കാന്‍ നാലുവിമാനം ലഭ്യമാക്കാമെന്ന ചിലിയുടെ വാഗ്ദാനം സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..