13 October Sunday

വിട, മിയാവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


ടോക്യോ
ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിരാ മിയാവാക്കി(93) അന്തരിച്ചു. ജൂലൈ 16ന് മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം 23ന് സംസ്കരിച്ചതായി കുടുംബം അറിയിച്ചു.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും മിയാവാക്കി കാടുകള്‍ എന്ന പേരില്‍ ചെറുവനങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നു. തരിശുഭൂമിയില്‍പ്പോലും മുപ്പത് വര്‍ഷത്തെ ചെറിയ കാലയളവില്‍ സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കാം എന്ന ഇദ്ദേഹത്തിന്റെ ആശയം അന്താരാഷ്ട്രതലത്തില്‍ അം​ഗീകരിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ബ്ലൂ പ്ലാനറ്റ് പുരസ്കാരമുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top