25 April Thursday

അഫ‌്ഗാനിസ്ഥാനിൽ യുഎസ‌് വ്യോമാക്രമണം; 10 കുട്ടികളടക്കം 13 മരണം

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

കാബൂൾ> വടക്കൻ അഫ‌്ഗാൻ നഗരമായ കുണ്ടുസിൽ യുഎസ‌് വ്യോമാക്രമണത്തിൽ 10 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടതായി യുഎൻ. വെള്ളയാഴ‌്ച അർധരാത്രിയും ശനിയാഴ‌്ച പുലർച്ചെയുമാണ‌് ആക്രമണം നടന്നത‌്. താലിബാനെതിരെയുള്ള അഫ‌്ഗാൻ –- യുഎസ‌് സൈന്യത്തിന്റെ യുദ്ധമെന്ന പേരിലാണ‌് ആക്രമണം നടത്തിയത‌്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന‌് പലായനം ചെയ‌്ത കുടുംബത്തിലെ കുട്ടികളാണ‌് കൊല്ലപ്പെട്ടത‌്.

സാധാരണ ജനങ്ങൾ സംഘർഷത്തിനിരയാകുന്നത‌് സ്ഥിരം സംഭവമാകുകയാണെന്നും 2018ൽ ഇത്തരത്തിൽ 500 പേർ അഫ‌്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നും യുഎൻ പറഞ്ഞു. 2014 നുശേഷം വ്യോമാക്രമണത്തിലുള്ള കുട്ടികളുടെ മരണവും വർധിച്ചു. കഴിഞ്ഞ ദിവസം താലിബാൻ സാൻഗിനിൽ നടത്തിയ ആക്രമണത്തിൽ 48 അഫ‌്ഗാൻ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top