18 September Wednesday

അഫ്ഗാനിസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം; 63 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കാബൂള്‍> അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 63 മരണം. കല്യാണ ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷിയാ മുസ്ലീങ്ങള്‍ക്ക് നേരെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്.പടിഞ്ഞാറന്‍ കാബൂളിലെ സിറ്റി ഹാളിലാണ് സ്‌ഫോടനമുണ്ടായത്.

 സംഭവത്തില്‍ 182 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്‌ഫോടനത്തിന്റെ  പിന്നില്‍ ആരെന്നോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേണം ആരംഭിച്ചിട്ടില്ലെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റത്ത് റാഹിമി പറഞ്ഞു. 

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ്‌ പടിഞ്ഞാറന്‍ കാബൂളില്‍  താലിബാന്‍ നടത്തിയ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു 
 


പ്രധാന വാർത്തകൾ
 Top