06 December Friday

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു: മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞ് 15 മരണം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ചെന്നൈ> തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ മരണം ഇരുപതായി. മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. തീരമേഖലയില്‍ കനത്തമഴ തുടരുകയാണ്.

ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി, തിരുവള്ളൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം, കടല്ലൂര്‍, എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.തമിഴ്നാട്ടിലെ 14 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top