03 June Saturday

തുലാവര്‍ഷം തുടികൊട്ടി; ആദ്യദിനം മഴ കുറവ്

ദിലീപ് മലയാലപ്പുഴUpdated: Tuesday Nov 1, 2016

തിരുവനന്തപുരം > വൈകിയെത്തിയ വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ   ആദ്യദിനം കടന്നുപോകുന്നത്  പ്രതീക്ഷിച്ച മഴ ലഭിക്കാതെ. സാധാരണ ഒക്ടോബര്‍ പകുതിയോടെ കേരളത്തിലെത്തുന്ന തുലാവര്‍ഷക്കാറ്റ് രണ്ടാഴ്ച വൈകിയാണ് ഇക്കുറി പെയ്തുതുടങ്ങിയത്.

വരുംദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് പ്രവചനം ഉണ്ടെങ്കിലും അമിതപ്രതീക്ഷ വേണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ വിലയിരുത്തല്‍.
തെക്കന്‍മേഖലയില്‍ ശക്തമായ അന്തരീക്ഷച്ചുഴി രൂപപ്പെട്ടെങ്കിലും കാറ്റ് ശക്തമല്ലാത്തതിനാല്‍ വ്യാപക മഴയ്ക്ക് സാധ്യത കുറവാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം  കൂടുതല്‍ ശക്തിപ്പെടുന്നത് തമിഴ്നാട്ടില്‍ മഴ ശക്തിപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top