തിരുവനന്തപുരം> അന്തരീക്ഷ താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്.വടക്കുനിന്നുള്ള ഉഷ്ണക്കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് കൂടാൻ കാരണമാകുന്നത്
കോഴിക്കോട് ജില്ലയിൽ തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഇന്ന് അറിയിച്ചു.
മറ്റു ജില്ലകളിലും ജാഗ്രത വേണം. പകൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താനുള്ള സാധ്യതയുണ്ട്. പകൽ 11 മുതൽ 3.30 വരെ യുള്ള സമയം കൂടുതൽ ജാഗ്രത വേണം. ഈ സമയം പുറത്തിറങ്ങുന്നവർക്ക് സൂര്യാതപം ഏൽക്കാനുള്ള സാഹചര്യം ഏറെയാണ്.
ഇത് പരിഗണിച്ച് പൊതുജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തൊഴിൽ ദാതാക്കൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള വർ കൂടുതൽ ജാഗ്രത പുലർത്തണം.
നിലവിലെ സാഹചര്യത്തിൽ രണ്ട് മുതൽ നാലു ഡിഗ്രി വരെ ചൂട് കൂടും.തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരം കോഴിക്കോട് 3.9 ഡിഗ്രിയും, ആലപ്പുഴയിൽ 1.4 ഡിഗ്രിയും, കോട്ടയത്ത് 1.3 ഡിഗ്രിയും താപനില ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..