മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി വിപണിയില്‍ സാന്നിധ്യം ശക്തമാക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സ്കൂട്ടര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് 110 സിസി സ്കൂട്ടര്‍വിപണിയില്‍ 11 ശതമാനം പങ്കാളിത്തമാണുള്ളത്. ഇന്ത്യന്‍ റോഡുകളില്‍ 16 ലക്ഷം ജൂപ്പിറ്ററിന്റെ സാന്നിധ്യമാണ് ഇപ്പോഴുള്ളത്.
പൂര്‍ണ അലൂമിനിയത്തില്‍ നിര്‍മിച്ചതാണ് ടിവിഎസ് ജൂപ്പിറ്റര്‍. 110 സിസി ലോ-ഫ്രിക്ഷന്‍ എന്‍ജിന്‍ ഊര്‍ജക്ഷമതയേറിയതും ഉന്നത ആക്സിലറേഷനും മികവുറ്റ ഇന്ധനക്ഷമതയും ഉള്ളതുമാണ്. മെറ്റല്‍ബോഡിയോടുകൂടിയ ടിവിഎസ് ജൂപ്പിറ്ററിന്റെ ചാരുതയും ശ്രദ്ധേയമാണ്. ഒപ്പം സുഖദായകമായ യാത്രയും. റൈഡര്‍ക്ക് ഇക്കോ മോഡും പവര്‍ മോഡും ലഭ്യമാക്കുന്ന ടിവിഎസിന്റെ പേറ്റന്റുള്ള ഇക്കണോമീറ്റര്‍ ആണ് മറ്റൊരു ഘടകം. 1275 മി.മി ആണ് വീല്‍ ബേയ്സ്, ടേണിങ് റേഡിയസ് 1910 മി.മിയും. 1275 മി.മി ആണ് വീല്‍ ബേയ്സ്, ടേണിങ് റേഡിയസ് 1910 മി.മിയും.
ടിവിഎസ് ജൂപ്പിറ്ററിന്റെ 110 സിസി എന്‍ജിന്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാണ്. ടൈറ്റാനിയം ഗ്രേ, മെര്‍ക്കുറി വൈറ്റ്, മിഡ്നൈറ്റ് ബ്ളാക്, സ്പാര്‍ക്ളിങ് സില്‍വര്‍, റോയല്‍ വൈന്‍, സ്റ്റാലിയന്‍ ബ്രൌണ്‍ എന്നീ നിറങ്ങളില്‍ ലഭ്യം. ബംങ്കളൂരു എക്സ് ഷോറൂം വില 53,171 രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..