19 January Tuesday

ഇഷ്ടംപോലെ മാറ്റംവരുത്താന്‍ എൻഫീൽഡിന്റെ എംഐയു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

കൊച്ചി
മോട്ടോർ സൈക്കിൾ ബുക്ക് ചെയ്യുമ്പോൾത്തന്നെ നമ്മുടെ ഇഷ്ടാനുസരണമുള്ള മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നിർദേശിക്കാൻ സാധിക്കുന്ന ‘മേക്ക്‌ ഇറ്റ് യുവേഴ്സ്' (എംഐയു) എന്ന സംവിധാനത്തിന് റോയൽ എൻഫീൽഡ് തുടക്കം കുറിച്ചു.

റോയൽ എൻഫീൽഡ് ആപ്പിലെയും വെബ്സൈറ്റിലേയും 3ഡി കോൺഫിഗറേറ്റർവഴി ആവശ്യമുള്ള മാറ്റങ്ങൾ നിർദേശിക്കാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650ൽ വരുന്ന ഐഎൻടി 650, കോണ്ടിനെന്റൽ ജിടി 650 എന്നീ മോട്ടോർ സൈക്കിളുകൾക്കുമാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുകയെന്നും ഘട്ടംഘട്ടമായി എല്ലാ മോട്ടോർ സൈക്കിളുകൾക്കും  ഇത് ബാധകമാക്കുമെന്നും റോയൽ എൻഫീൽഡ് സിഇഒ  വിനോദ് കെ ദാസരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top