കൊച്ചി
ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലെ ആദ്യത്തെ എത്തനോൾ അധിഷ്ഠിത മോട്ടോർസൈക്കിൾ പുറത്തിറക്കി. ടിവിഎസ് അപ്പാച്ചെ ആർടിആർ 200 എഫ്‌ഐ ഇ100 എന്നാണ‌് വാഹനത്തിന‌് പേരിട്ടിട്ടുള്ളത‌്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ, ജോയിൻറ് ഡയറക്ടർ സുദർശൻ വേണു എന്നിവർ ചേർന്ന് പുതിയ മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിച്ചു.
35 ശതമാനം ഓക്‌സിജനുള്ള എത്തനോളിൽ നൈട്രജൻ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവയുടെ പുറംതള്ളൽ കുറവാണ‌്. പരിസ്ഥിതിക്ക് ദോഷമില്ലാത്തതും ചെലവു കുറഞ്ഞതുമാണ‌്. ഇന്ത്യയുടെ ഹരിതഭാവിക്ക് ടൂ-വീലർ വിഭാഗത്തിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ200 എഫ്‌ഐ ഇ100 വഴിത്തിരിവാകുമെന്നും കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ പറഞ്ഞു. 1,20,000 രൂപയാണ് മോട്ടോർസൈക്കിളിന്റെ വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..