14 August Friday

ഇന്നോവ ക്രിസ്റ്റ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2016

കൊച്ചി> ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റ വിപണിയില്‍. കഴിഞ്ഞ 11 വര്‍ഷമായി, ഇന്ത്യയില്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ശ്രേണിയിലെ ഏറ്റവും മികച്ച വാഹനമായി മുന്നേറുന്ന ഇന്നോവയുടെ, ഈ പുതിയ പതിപ്പ് ഒട്ടേറെ പുതുമകളോടെയാണ് നിരത്തിലെത്തുന്നത്.

പുതുതായി വികസിപ്പിച്ചെടുത്ത ഫ്രെയിം, എന്‍ജിന്‍ എന്നിവയ്ക്കു പുറമെ ഇതാദ്യമായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നത് ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേകതയാണ്.
ക്രോം വിന്‍ഡോ ലൈനിങ്, സ്മാര്‍ട്ട് കീലെസ് എന്‍ട്രി സംവിധാനം, ഈസി ക്ളോസര്‍ ബാക്ക് ഡോര്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നീ സവിശേഷതകള്‍ കൂടാതെ പുതിയ മൂന്നു വ്യത്യസ്ത നിറങ്ങളിലും ക്രിസ്റ്റ ലഭ്യമാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top