19 April Friday

മികച്ച മൈലേജോടെ പുതിയ ടൊയോട്ട കാംറി

വെബ് ഡെസ്‌ക്‌Updated: Thursday Jan 24, 2019

കൊച്ചി > പുതുതലമുറ കാംറി ഹൈബ്രിഡ് ഇലക‌്ട്രിക് സെഡാൻ ടൊയോട്ട ഇന്ത്യയിൽ പുറത്തിറക്കി. 36.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബുക്കിങ‌് ആരംഭിച്ചു. 221 എൻഎം ടോർക്ക് നൽകാൻ കഴിയുന്ന 2.5 ലിറ്റർ ഫോർ സിലിൻഡർ ഗ്യാസോലിക് ഹൈബ്രിഡ് ഡൈനാമിക് ഫോഴ്‌സ് എൻജിനാണുള്ളത‌്. ഒപ്പം 204.1 എൻഎം ടോർക്ക് നൽകുന്ന  88 കെഡബ്ല്യു ഹൈബ്രിഡ് സിസ്റ്റം മോട്ടോർ ജനറേറ്ററുമുണ്ട‌്.

പിൻസീറ്റിലെ യാത്രാസുഖം, ആകർഷകമായ ഡിസൈൻ, ആഡംബര യാത്ര എന്നിവയാണ് കാംറിയുടെ മറ്റ് പ്രധാന ആകർഷണങ്ങൾ. ടൊയോട്ടയുടെ പുതിയ ടിഎൻജിഎ-കെ (ടൊയോട്ട ന്യൂ ഗ്ലോബൽ ആർകിടെക‌്ചർ) പ്ലാറ്റ്ഫോമിലാണ് കാംറിയുടെ നിർമാണം. മുൻ മോഡലിനെക്കാൾ വലുപ്പവും സ്ഥലസൗകര്യവും പുതിയ  കാംറിക്ക‌് കൂടുതലുണ്ട്. 23.27 കിലോമീറ്റർ  മൈലേജും ലഭിക്കും.

സിൽവർ  മെറ്റാലിക്, ആറ്റിറ്റ്യൂട്  ബ്ലാക്ക്,ഫാന്റം ബ്രൗൺ എന്നീ നിറങ്ങളെ കൂടാതെ പ്ലാറ്റിനം വൈറ്റ് പേൾ,  ഗ്രാഫൈറ്റ് മെറ്റാലിക്, റെഡ് മിക്ക, ബർണിങ് ബ്ലാക് എന്നീ നിറങ്ങളിലും ലഭ്യമാണ്.


പ്രധാന വാർത്തകൾ
 Top