19 February Tuesday

ഇനി ഓട്ടോമാറ്റിക് കാറുകളുടെ കാലം

സി ജെ ഹരികുമാര്‍Updated: Sunday Aug 2, 2015

ഓട്ടോമാറ്റിക് കാറുകളോടുള്ള ഉപയോക്താക്കളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞ് ചെറുകാറുകള്‍ക്കുപിന്നാലെ വിപണിയിലെ വമ്പന്‍മാരായ എസ്യുവികളും ഓട്ടോമാറ്റിക് വേര്‍ഷനുകളുമായി രംഗത്ത്. ജനുവരിയില്‍ ടയോട്ട ഫോര്‍ച്യൂണറിലൂടെ തുടക്കമിട്ട എസ്യുവി ഓട്ടോമാറ്റിക് മത്സരത്തിന് ആക്കംകൂട്ടി മഹീന്ദ്ര സ്കോര്‍പ്പിയോയും ഇസുസു മോട്ടോഴ്സ് എംയു-7 ഓട്ടോമാറ്റിക് വേര്‍ഷനും വിപണിയിലെത്തി.

മഹീന്ദ്ര സ്കോര്‍പ്പിയോ

മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതുതലമുറ സ്ക്കോര്‍പ്പിയോയുടെ ടോപ്പ് എന്‍ഡ് എസ് 10 വേരിയന്റിലാണ് ഓട്ടോമാറ്റിക്കുമായി എത്തുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹീന്ദ്ര പുതിയ പ്ലാറ്റ്ഫോമില്‍ സ്കോര്‍പ്പിയോ അവതരിപ്പിച്ചത്. 4 ഡബ്ല്യുഡി ഓപ്ഷനോടു കൂടി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുന്ന ഏക എസ്യുവി എന്നാണ് വാഹനത്തെപ്പറ്റി കമ്പനി അവകാശപ്പെടുന്നത്. എതിരാളികളെ പിന്നിലാക്കാനായി 13.13 ലക്ഷം (ഡല്‍ഹി എക്സ്ഷോറൂം വില) രൂപയെന്ന ആകര്‍ഷകമായ വിലയിലാണ് വാഹനം വിപണിയിലെത്തിയത്. മുന്‍ പതിപ്പുകളേക്കാളും കരുത്തുറ്റ ഷാസിയിലാണ് സ്കോര്‍പ്പിയോ ഓട്ടോമാറ്റിക് എത്തിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികതകള്‍ ഉപയോഗിച്ചാണ് ഷാസി നിര്‍മിച്ചത്.ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി എയ്ബ്രോസ് പുതിയ ഗ്രില്‍ ബോണറ്റ് സ്കൂപ്പ് (ഹൂഡ്സ്കൂപ്പ്) റോഡ് ആമര്‍ ബംപറുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, വശങ്ങളില്‍ വെള്ളിനിറം പൂശിയ ഫെന്‍ഡര്‍ ബേസല്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് എന്നിവയാണ് വാഹനത്തിന്റെ പുറത്തെ വിശേഷങ്ങള്‍. ജിപിഎസ് നാവിഗേഷന്‍ സിസ്റ്റത്തോടുകൂടിയ 6 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത്, സിഡി യുഎസ്ബി ഡിവിഡി ഓക്സ് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ എല്ലാ സന്നാഹങ്ങളും വാഹനത്തിന്റെ അകത്തളത്തെ ആകര്‍ഷമാക്കും.

ഇസുസു എംയു 7

2013ല്‍ വിപണിയിലെത്തിച്ച തങ്ങളുടെ ഏറ്റവും സ്വീകരിക്കപ്പെട്ട എംയു 7 മോഡലിലാണ് ഇസുസു ഓട്ടോമാറ്റിക് പരിഷ്ക്കാരവുമായി

എത്തുന്നത്.കൂടുതല്‍ മികവോടെയാണ് ഈ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ടു ടോണ്‍ (ബീജ്/ബ്ലാക്ക്) ഡാഷ് ബോര്‍ഡ്, ഓഡിയോ കണ്‍ട്രോളുകളോടുകൂടി 3 സ്പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവ അകത്തളത്തിന് ഭംഗിയേറ്റുന്നു. 23.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില.ലാക്വര്‍ ഫിനിഷ്ഡ് വുഡ് ട്രിമ്മോടു കൂടിയ 2 ടോണ്‍ ഡാഷ്ബോര്‍ഡ്, കെന്‍വുഡ് മ്യൂസിക് സിസ്റ്റം, സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ടച്ച് സ്ക്രീന്‍ ഡിസ്പ്ലെയുമായി ഏകോപിപ്പിച്ചിരിക്കുന്ന റിയര്‍ വ്യൂ ക്യാമറ എന്നിവയും എംയു-7ന്റെ ഈ പുതിയ പതിപ്പിലുണ്ട്.ഇസുസു ഡീസല്‍ എന്‍ജിന്റെ മികവിന് താദാത്മ്യപ്പെടുന്നതാണ് എംയു-7ന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. വലിയ എസ്യുവിയുടെ മികവാര്‍ന്ന ഡ്രൈവിങ് അനുഭവമാണ് വാഹനം സമ്മാനിക്കുക.4 സിലിന്‍ഡര്‍, 2999 സിസി ഇന്റര്‍കൂള്‍ഡ് വിജിഎസ് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 1600-3200 ആര്‍പിഎമ്മില്‍ 333 എന്‍എം ടോര്‍ക്കാണ് എംയു-7 സമ്മാനിക്കുന്നത്. സ്വതന്ത്രമായ ഡബ്ള്‍ വിഷ്ബോണ്‍, ടോര്‍ഷന്‍ ബാര്‍ സ്പ്രിങ്, ആന്റി റോള്‍ ബാള്‍ എന്നിവ മുന്നിലും കരുത്തുറ്റ ഗ്യാസ് സീല്‍ഡ് ഷോക്ക് അബ്സോര്‍ബറുകള്‍ മുന്നിലും പിന്നിലുമായി ആയാസരഹിതമായ ഡ്രൈവിങ് അനുഭവവും സമ്മാനിക്കും.

പ്രധാന വാർത്തകൾ
 Top