22 July Monday

പുതിയ ഇന്‍-കാര്‍ സാങ്കേതിക വിദ്യയുമായി ഫോര്‍ഡ് എന്‍ഡവര്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2017

കൊച്ചി > വോയ്സ് ആക്ടിവേറ്റഡ് ഇന്‍-കാര്‍ സാങ്കേതികവിദ്യ സിങ്ക് 3 ഫോര്‍ഡ് ഇന്ത്യയിലെത്തിച്ചു. ഫോര്‍ഡിന്റെ പ്രീമിയം എസ്യുവി ആയ ഫോര്‍ഡ് എന്‍ഡവറിലാണ് പുതിയ ആശയ വിനിമയ വിനോദസംവിധാനം അവതരിപ്പിക്കുന്നത്.

ഫോര്‍ഡിന്റെ ഇന്‍-കാര്‍ സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനിക പതിപ്പ് അപകടസമയത്ത് ജീവന്‍രക്ഷാ എമര്‍ജന്‍സി അസിസ്റ്റന്‍സായും പ്രവര്‍ത്തിക്കും. അപകടം ഉണ്ടാകുകയും എയര്‍ ബാഗുകള്‍ വിന്യസിക്കുകയും ചെയ്യുമ്പോള്‍ ഫോണില്‍നിന്ന് എമര്‍ജന്‍സി സര്‍വീസുകളിലേക്ക് ഓട്ടോമാറ്റിക്കായി കോള്‍ പോകും.

ഫോര്‍ഡ് എന്‍ഡേവറിന്റെ മുന്‍നിര മോഡലായ ടൈറ്റാനിയം ട്രിമ്മിനൊപ്പം ലഭ്യമാകുന്ന സിങ്ക് 3-ല്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ളേയും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് അനായാസവും സുരക്ഷിതവുമായി മെസേജുകള്‍, ഫോണ്‍, മ്യൂസിക് എന്നിവ ഉപയോഗിക്കാം. സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനായി മികച്ച രീതിയില്‍ ഏകീകരിച്ചിട്ടുള്ള ആപ്ലിങ്ക്, ആപ്പിള്‍ ഐഫോണുകള്‍ക്കായി സിരി-ഐസ് ഫ്രീ കേപ്പബിലിറ്റി, വൈഫൈവഴിയുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്സ് എന്നിവയാണ് മറ്റു സവിശേഷതകള്‍. ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്ററാക്ടീവ് എട്ട് ഇഞ്ച് കപ്പാസിറ്റീവ്  ടച്ച്സ്ക്രീന്‍ സംവിധാനവും ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറുമാണ് സിങ്ക്-3 അവതരിപ്പിക്കുന്നത്.

ഏഴു സീറ്റുള്ള എസ്യുവി, മികച്ച ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം, ആക്ടീവ് ട്രാന്‍സ്ഫര്‍ കേസ് വിത്ത് ടോര്‍ക് ഓണ്‍ ഡിമാന്‍ഡ്, ടെറയ്ന്‍ മാനേജ്മെന്റ് സിസ്റ്റം, 800 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 225 എംഎം ഗ്രൌണ്ട് ക്ളിയറന്‍സ് എന്നിവയാണ്  പുതിയ എന്‍ഡേവറിന്റെ പ്രത്യേകതകള്‍.   

പ്രധാന വാർത്തകൾ
 Top