വിൻഡോസ് 10ന്റെ പുതിയ അപ്ഡേറ്റ് ഉടനെത്തുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വിൻഡോസ് 10 മെയ് 2019 എന്ന പേരിലാണ് പുതിയ അപ്ഡേറ്റ്.
ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതാകും പുതിയ അപ്ഡേറ്റെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം. വരുന്ന വാരംമുതൽ ഇന്റേണൽ ഉപയോക്താക്കളിൽ അപ്ഡേറ്റ് പരീക്ഷിച്ച് മെയ് അവസാനത്തോടെ പുറത്തുവിടും.
വിൻഡോസ് 10 ഒക്ടോബർ 2018ൽ കടന്നുകൂടിയ പ്രശ്നം പരിഹരിച്ചാകും പുതിയതിന്റെ വരവെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. നിരന്തരമായി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടിഫിക്കേഷനാണ് നിലവിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നമെന്ന് വിൻഡോസ് എക്സ്പീരിയൻസ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. എപ്പോൾ എങ്ങനെ ഏതു രീതിയിൽ അപ്ഡേറ്റ് നോട്ടിഫിക്കേഷൻ, ഡൗൺലോഡ്, ഇൻസ്റ്റലേഷൻ എന്നിവ നടക്കുമെന്നത് ഉപയോക്താവിന് നിയന്ത്രിക്കാനാകുന്ന തരത്തിലാക്കും വിൻഡോസ് 10 മെയ് 2019.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..