21 September Saturday

വാട‌്സാപ‌് ബിസിനസ‌് ഐഫോണിലും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ചെറുകിട കച്ചവടത്തിന‌ുള്ള വാട‌്സാപ‌് ബിസിനസ‌് ഐഫോണിലുമെത്തുന്നു. ആൻഡ്രോയിഡ‌ിൽ ഒരുവർഷം അടിപൊളിയായി ഓടിയതിനുശേഷമാണ‌് കച്ചവടക്കാർക്കുള്ള ആപ‌് വാട‌്സാ‌പ‌് ഐഫോണിലും ഇറക്കുന്നത‌്. ബിസിനസ‌് ആവശ്യങ്ങൾക്കുതകുന്ന തരം മെസേജിങ‌് ടൂളുകളാണ‌് വാട‌്സാപ‌് ബിസിനസിന്റെ പ്രത്യേകത. ബിസിനസ‌ിന്റെ സ്വഭാവമനുസരിച്ച‌് പ്രൊഫൈൽ കസ‌്റ്റമൈസ‌് ചെയ്യാം.

ഉപയോക്താക്കളെ സഹായിക്കുന്നതിനും ബിസിനസ‌് വളർത്തുന്നതിനുമാണ‌് ചെറുകിടക്കാർ ആപ‌് ഉപയോഗിക്കുന്നത‌്. എല്ലാ രാജ്യങ്ങളിലും ഇത‌് ലഭ്യമായിരിക്കുമെന്ന‌് വാട‌്സാപ‌് അറിയിച്ചു. നിലവിൽ വാട‌്സാപ‌് ബിസിനസിന‌് 50 ലക്ഷം ഉപയോക‌്താക്കൾ ഉണ്ട‌്. ക്വിക‌് റിപ്ലൈ, ലേബലുകൾ, ചാറ്റ‌് ലിസ‌്റ്റ‌് ഫിൽട്ടറിങ‌് തുടങ്ങിയ ഫീച്ചറുകൾ കഴിഞ്ഞ മാസ‌ം കൂട്ടിച്ചേർന്നിരുന്നു. ആപ്പിളിന്റെ ബിസിനസ‌് ചാറ്റ‌്, ആർസിഎസ‌്, ഫെയ‌്സ‌്ബുക്കിന്റെ മെസഞ്ചർ പ്ലാറ്റ‌്ഫോം തുടങ്ങിയ ആപ്പുകളാണ‌് രംഗത്തെ മറ്റു വമ്പന്മാർ.


പ്രധാന വാർത്തകൾ
 Top