05 April Sunday

സ്മാർട്ട്‌ ഫോണിൽ ഇന്ത്യ സ്‌മാർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

ഇന്ത്യയിൽ 50 കോടി പേരും സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നതായി റിപ്പോർട്ട്‌. അതിൽ 77 ശതമാനം ഇന്റർനെറ്റും ഉപയോഗിക്കുന്നവരാണ്‌. 2019 ഡിസംബർ വരെയുള്ള കണക്കുപ്രകാരം ടെക്‌ആർക്‌ കമ്പനിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

2018ലെ കണക്കിൽനിന്ന്‌ 15 ശതമാനത്തിന്റെ വർധനയാണുണ്ടായത്‌. ഷവോമി, റിയൽമി ഫോണുകൾക്കാണ്‌ കൂടുതൽ ഉപയോക്താക്കൾ. വിവോ, ഒപ്പോ എന്നിവയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോണുകളാണ്‌. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വിലയുള്ള ഫോണുകളോടാണ്‌ ഇന്ത്യക്കാരുടെ താൽപ്പര്യം.

ഉപയോഗത്തിന്റെ കാര്യത്തിൽ വിവോ, ഒപ്പോ, റിയൽമി എന്നിവ 2020ൽ വലിയ വളർച്ച നേടുമെന്നാണ്‌ റിപ്പോർട്ട്‌. അടുത്തിടെ സാംസങ്ങിനെ പിന്തള്ളി വിവോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന സ്‌മാർട്ട്‌ ഫോണായി മാറിയിരുന്നു.


പ്രധാന വാർത്തകൾ
 Top