17 October Thursday

കണ്ണട വച്ചാൽ സൂപ്പർ പാട്ടും കേൾക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

സൺഗ്ലാസുംവച്ച‌് അടിപൊളിയായി നടക്കുമ്പോൾ കൂടെ ഹെഡ‌്ഫോണും ഉണ്ടെങ്കിൽ പാട്ടും കേട്ട‌് യാത്രകൾ രസകരമാക്കാം. എന്നാൽ, കണ്ണടയും ഹെഡ‌്ഫോണും ഒന്നിച്ച‌് കിട്ടിയാലോ? ഹെഡ‌്ഫോണും ഓഡിയോ സപ്പോർട്ടറും പ്രവർത്തിക്കുന്ന സൺഗ്ലാസ‌് വിപണിയിൽ എത്തിക്കാനിരിക്കുകയാണ‌്  ബോസ‌് എന്ന നിർമാണക്കമ്പനി. ബോസ‌് ഫ്രെയിംസ‌് എന്ന പേരിലാണ‌് സൺഗ്ലാസുകൾ എത്താൻ പോകുന്നത‌്.

വയർലസ‌് ഹെഡ‌്ഫോണും ശബ്ദസഹായിയും പ്രീമിയം സൺഗ്ലാസുമാണ‌് ഇതിന്റെ പ്രത്യേകത. ഇന്ത്യയിൽ ഉടൻ വിപണിയിലെത്തും. ചതുരത്തിലും വട്ടത്തിലും ഉള്ളതായിരിക്കും സൺഗ്ലാസുകൾ. ഏറ്റവും കൗതുകകരമായ കാര്യം ഇതുവഴി ജിപിഎസും പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ‌്. കൂടാതെ ഫോൺ വിളിക്കാനും സാധിക്കും. ബോസ‌് കണക്ട‌് ആപ്പ‌ുവഴിയാണ‌് ഇവയുടെ പ്രവർത്തനം .  12 മണിക്കൂർവരെ ഉപകരണത്തിന്റെ ചാർ‌ജ‌് നിലനിൽക്കും. ഓഡിയോ സൺഗ്ലാസ‌് വിപണിയിലെത്തിയാൽ  21,900 രൂപവരെയായിരിക്കും വില.


പ്രധാന വാർത്തകൾ
 Top