15 January Friday

സ്‌ക്രീനുകൾ മാറ്റലല്ല; നല്ലതു തിരിച്ചറിയാൻ ശീലിപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018

മസ്തിഷ്കം പൂർണമായി വികാസം പ്രാപിക്കാത്ത പ്രായത്തിൽ അമിതമായ സ്ക്രീൻ ഉപയോഗം
മസ്തിഷ്ക്ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങൾ
എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുർബലമാവുകയും ചെയ്യുന്നു

സോഷ്യൽമീഡിയ നല്ലതാണ്‌. പക്ഷെതെറ്റായി ഉപയോഗിച്ചാൽ അത്‌ ദോഷങ്ങൾഉണ്ടാക്കും. സൈബർയുഗത്തിൽ ജീവിക്കുന്ന നമ്മുടെകുട്ടികൾ സോഷ്യൽമീഡിയയിൽ എന്തൊക്കെയാണ് ചെയുന്നത്എന്ന് നമ്മൾ അറിഞ്ഞിരിക്കണം.14വയസുള്ള മൽപ്രീത്‌ എന്നകുട്ടി സ്വന്തം ഫ്ലാറ്റിൽനിന്നും ചാടിമരിച്ച വാർത്ത അറിയാമായിരിക്കും,അതിനുകാരണം ഒരുഗെയിം ആണെന്നറിഞ്ഞപ്പോൾ നമ്മൾ എല്ലാവരുംഞെട്ടി. മൊബൈൽ ഫോൺവഴികിട്ടിയ ഒരുഗെയിം'ബ്ലൂവൈൽ'. 

യുവാക്കളിൽ കണ്ടുവരുന്ന സാഹസികതയോടുള്ളപ്രണയമാണ്‌ ഇത്തരം ഗെയിംമുകളിൽ അഡിക്റ്റായി മരണത്തിലേക്ക്‌ വഴുതിവീഴുന്നത്. തന്റെകൂട്ടുകാരെനെക്കാൾ നല്ലഫോട്ടോസ്സോഷ്യൽമീഡിയയിൽ ഇടാൻവേണ്ടി പലസാഹസികതനിറഞ്ഞ സെൽഫിഎടുക്കുന്നതും അപകടത്തിൽപെടുന്നതും നമ്മൾകാണുകയും കേൾക്കാറുംഉണ്ട്‌. പ്രണയിനിയെ കൺവിൻസ്ചെയ്യാൻവേണ്ടി ഫാനിൽ കയർകെട്ടി തൂങ്ങിമരിക്കുന്നപോലെ അഭിനയിച്ചു ഫോട്ടോഎടുക്കാൻ ശ്രമിക്കവേ മരണപ്പെട്ടവന്റെവാർത്തനമ്മളെഞെട്ടിച്ചതാണ്.

മണിക്കൂറുകളോളം ഗെയിംകളിക്കുന്ന കുട്ടികളിൽ പ്രേത്യേകിച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയുംവ്യക്തിത്വത്തെയുംഅതുവഴിഭാവിജീവിതത്തെയുംവരെ സ്ക്രീൻഅഡിക്ഷൻ സ്വാധീനിക്കുന്നു എന്നാണ്കണ്ടത്തൽ. നമ്മൾനടന്നു പോകുമ്പോൾപെട്ടന്ന് ഒരുപാമ്പിനെകാണുമ്പോൾ നമ്മളിൽപേടികാരണം ഉല്പാദിപ്പിക്കുന്ന ഹോർമോൺആണ്അഡ്രിനാലിൽ .എന്നാൽ ഇത് അധികനേരം നീണ്ടുനിൽക്കാറില്ല മനസുംശരീരവും ശാന്തമാകുമ്പോൾ ഈ ഇഫ്ഫക്റ്റ്കുറയുന്നു. എന്നാൽഈഅഡ്രിനാലിൽഇഫക്റ്റ് മണിക്കൂറുകളോളം നീട്ടികൊണ്ടുപോകാനാണ് ഗെയിമുകൾ ശ്രമിക്കുന്നത് .ഇത്തരത്തിൽ അഡ്രിനാലിൽ ഉൽപാദനംനീടുനിൽക്കുന്നതോടൊപ്പം തലച്ചോറിൽ വലിയ അളവിൽ ഡോപ്പാമിൻ ഉൽപാദിക്കുന്നു. ഈ അഡ്രിനാലിൽ ഡോപ്പാമിൻഇഫക്റ്റ് അഡിക്ഷൻ ശക്തമാക്കുന്നു. ഗെയിംകളിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാർഥ ജീവിതത്തിൽകിട്ടാത്തവരുമ്പോൾകുട്ടികൾഗെയിമുകൾ ,സ്ക്രീനുകളുടെലോകത്തെകൂടുതൽഇഷ്ടപെടുന്നു . .

എല്ലാസ്ക്രീനുകളുംകുട്ടികളിൽനിന്ന്എടുത്തുമാറ്റുകയല്ല അവയുടെഉപയോഗത്തിന്നിയന്ത്രണംഏർപെടുത്തുകയാണു വേണ്ടത് .മൂന്നു വയസുവരെകുട്ടികൾക്ക് സ്ക്രീനിൽഒന്നുംനൽകാതിരിക്കുക.മസ്തിഷ്കവളർച്ചയിലെ സുപ്രധാനഘട്ടമാണിത്. അഞ്ചുവയസുവരെ ദിവസം ഒരുമണിക്കൂറിലധികം സ്ക്രീൻ നൽകാതിരിക്കുക. അഞ്ചുവയസ്സിനുശേഷം രക്ഷിതാക്കൾ ഉചിതമായരീതിയിൽ സമയക്രമം നിശ്ചയിക്കുകയും അത്പാലിക്കുകയുംചെയുക .സോഷ്യൽമീഡിയ ഉപയോഗിക്കാൻ വിവിധ സോഷ്യൽനെറ്റ്‌വർക്കുകൾ നിശ്ചയിത്തിരിക്കുന്ന കുറഞ്ഞപ്രായം 13 വയസ്സാണ് . എന്നാൽ 18 വയസ്സുവരെ സോഷ്യൽ മീഡിയ കുട്ടികൾക്ക്സുരക്ഷിതമായഇടമല്ലഎന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ. ഈസാഹചര്യത്തിൽനന്നേചെറുപ്പത്തിൽ കുട്ടികളെ സോഷ്യൽനെറ്റ് വർക്കുകൾഉപയോഗിക്കാൻ അനുവദിക്കുന്നത്എത്രത്തോളം അപകടകരമാണെന്ന്തിരിച്ചറിയുക.

അമേരിക്കയിലെ ഓരോസ്റ്റേറ്റിലുംഏകദേശം 200 ഓളം കുട്ടികളുടെ സോഷ്യൽമീഡിയ ഡീഅഡിഷൻസെന്ററുകൾ ഉണ്ടന്നാണ്കണക്കുകൾ. നമ്മുടെനാട്ടിലുംഅധികംവൈകാതെ അതും വരുമെന്നതിനു സംശയമില്ലാതായി.

(പാലാരിവട്ടം പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡവലപ്മെന്റ് ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top