19 November Tuesday

സൂപ്പർ വാവെയ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ടെക്‌ റഡാറിന്റെ 2019ലെ മൊബൈൽ ചോയിസ്‌ കൺസ്യൂമർ അവാർഡ്‌ (എംസിസിഎ) ചൈനീസ്‌ കമ്പനി വാവെയ്‌ക്ക്‌. മികച്ച ക്യാമറയ്‌ക്കും മൂല്യവത്തായ സ്‌മാർട്ട്‌ ഫോണിനുമുള്ള പുരസ്കാരത്തിനാണ്‌ വാവെ കമ്പനി അർഹമായത്‌.

വാവെയുടെ പി 30 പ്രോ മികച്ച ക്യാമറ ഫോണായും പി സ്മാർട്ട്‌ 15,000 രൂപയിൽ താഴെ വിലവരുന്ന ഫോണുകളിൽ മികച്ചതായും തെരഞ്ഞെടുക്കപ്പെട്ടു. ടെക്‌ റഡാറിന്റെ വിദഗ്‌ധസംഘമാണ്‌ മത്സരാർഥികളെ തെരഞ്ഞെടുക്കുന്നതെങ്കിലും ഉപയോക്താക്കളാണ്‌ വോട്ടുചെയ്‌ത്‌ വിജയികളെ തെരഞ്ഞെടുക്കുന്നത്‌. 2016ഉം 2017ഉം 2018ഉം വർഷങ്ങളിലും വാവെയ്‌ക്ക്‌ എംസിസിഎ അവാർഡ്‌ ലഭിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top