16 July Thursday

ശബ്ദരേഖ കേൾക്കാനും ആപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

വിശ്രമസമയങ്ങളിൽ ഇനി പ്രിയതാരങ്ങളുടെ ശബ്‌ദം കേൾക്കാം; സൗജന്യമായി.  ആമസോണിന്റെ പുത്തൻ വോയിസ്‌ ആപ്‌ ആയ ‘ഓഡിബിൾ സുനോ’ ഡൗൺലോഡ്‌ ചെയ്‌താൽ മതിയാകും. ഇന്ത്യയിൽ മാത്രമായി  അവതരിപ്പിച്ച ആപ്പിലൂടെ അമിതാഭ്‌ ബച്ചൻ, കരൺ ജോഹർ, തബു, അനുരാഗ്‌ കശ്യപ്‌ തുടങ്ങി  അറുപതോളം പ്രമുഖരുടെ  സീരീസിന്റെ ശബ്ദരേഖ ലഭിക്കും. 

ത്രില്ലർ ഫാക്ടറി, കാലി അവാസെയ്‌ൻ, കിസ ഖ്വാബൂൻ കാ തുടങ്ങിയ സീരീസുകൾ ആപ്പിൽ ലഭ്യമാണ്‌ . ഹിന്ദി കൂടാതെ  ഇംഗ്ലീഷിലും കേൾക്കാനുള്ള അവസരവുമുണ്ടാകും. പരസ്യങ്ങളുണ്ടാകില്ല എന്നതാണ്‌ മറ്റൊരു പ്രത്യേകത. ശബ്ദരേഖ  കേൾക്കാൻ മാത്രമായി  ‘ആമസോൺ എക്കോ’ എന്ന പോർട്ടബിൾ ഉപകരണം ഡിസംബർ ആദ്യവാരം ആമസോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
 


പ്രധാന വാർത്തകൾ
 Top