20 July Saturday

ആൻഡ്രോയിഡിൽ കളിക്കാൻ വരട്ടെ; ആപ്പാകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

ആൻഡ്രോയിഡ‌് ഫോണിൽ നാം സുരക്ഷിതമെന്ന‌ു  കരുതുന്ന പല  ആപ്പുകളും വ്യക്തിവിവരങ്ങൾ ചോർത്തുന്നതാണെന്ന‌് റിപ്പോർട്ട‌്. കലിഫോർണിയ ഇന്റർനാഷണൽ കംപ്യൂട്ടർ സയൻസ‌് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ‌് സുരക്ഷാവീഴ‌്ച പുറത്തുവന്നത‌്. പ്ലേസ‌്റ്റോറിൽനിന്ന‌് ഡൗൺലോഡ‌് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങളെടുക്കാനുള്ള  അനുവാദം നൽകിയില്ലെങ്കിലും അവ ചോർത്തിയെടുക്കാൻ പറ്റുന്ന 1325ൽ അധികം ആപ്പുകളുണ്ട‌്.

ഉപയോക്താവിന്റെ  ലൊക്കേഷൻ ഹിസ്റ്ററി കണ്ടുപിടിക്കാൻ സാധിക്കുന്നവയാണ‌് ഇവയെല്ലാം. ലൊക്കേഷൻ ഹിസ്റ്ററിയിലൂടെയാണ‌് പ്രധാനമായും വിവരങ്ങൾ ചോർത്തുന്നത‌്. ടെക‌് ലോകത്തെ ഭീമന്മാരായ ഗൂഗിളും ആപ്പിളുമെല്ലാം സ്വകാര്യത സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ സുരക്ഷാവീഴ‌്ചയുടെ വാർത്ത സ്മാർട്ട‌് ഫോൺ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ‌്. ആൻഡ്രോയിഡ‌ിന്റെ  വരാനിരിക്കുന്ന ക്യൂ ഓപ്പറേറ്റിങ‌് സിസ്റ്റത്തിൽ ഇത‌് പരിഹരിച്ചേക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. 


പ്രധാന വാർത്തകൾ
 Top