17 July Wednesday

സെഞ്ച്വറികളും ഇംഗ്‌ളണ്ടിനെ തുണച്ചില്ല; പാകിസ്ഥാന് 14 റണ്‍സ് ജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

നോട്ടിങ് ഹാം > ലോകകപ്പില്‍ ആദ്യജയം നേടി പാകിസ്ഥാന്‍. ഇംഗ്ലണ്ടിനെ 14 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ തിരിച്ചുവരവ് അറിയിച്ചത്. 349 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 334 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ട് (107), ജോസ് ബട്‌ലര്‍ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഇംഗ്‌ളണ്ട് പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. 

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 348 റണ്‍സെടുത്തത്. ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡോടെയാണ് പാക് പട ഇന്നിങ്സ് അവസാനിപ്പിച്ചത്. ലോകകപ്പ് മത്സരത്തില്‍ ഒരു താരം പോലും സെഞ്ചുറി നേടാതെ സ്വന്തമാക്കുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും പാകിസ്ഥാന് സ്വന്തമായി. 2015 ലോകകപ്പില്‍ യുഎഇക്കെതിരെ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 341 റണ്‍സാണ് ഇതോടെ പഴങ്കഥയായത്. പാകിസ്ഥാനായി വഹാബ് റിയാസ് മൂന്നു വിക്കറ്റും ഷതാബ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്‌ത്തി.

പാകിസ്ഥാൻ: ഇമാം സി വോക‌്സ‌് ബി അലി 44, സമാൻ സ‌്റ്റമ്പ‌്ഡ‌് ബട‌്‌ലർ ബി അലി 36, ബാബർ സി വോക‌്സ‌് ബി അലി 63, ഹഫീസ‌് സി വോക‌്സ‌് ബി വുഡ‌് 84, സർഫ്രാസ‌് സി ആൻഡ‌് ബി വോക‌്സ‌് 55, ആസിഫ‌് സി ബെയ‌ർസ‌്റ്റോ ബി വുഡ‌് 14,  മാലിക‌് സി മോർഗൻ ബി വോക‌്സ‌് 8, റിയാസ‌് സി റൂട്ട‌് ബി വോക‌്സ‌്, ഹസൻ അലി 10, ഷദാബ‌് 10. എക‌്സ‌്ട്രാസ‌് 20. ആകെ 8–-348. ബൗളിങ‌്: വോക‌്സ‌് 8–-1–-71–-3, ആർച്ചെർ 10–-0–-79–-0, അലി 10–-0–-53–-3, വുഡ‌് 10–-0–-53–-2, സ‌്റ്റോക‌്സ‌് 7–-0–-43–-0, റഷീദ‌് 5–-0–-43–-0. 

ഇംഗ്ലണ്ട‌്:  റോയ‌് എൽബിഡബ്ല്യു ബി ഷദാബ‌് 8, ബെയർസ‌്റ്റോ സി സർഫ്രാസ‌് ബി റിയാസ‌് 32, റൂട്ട‌് സി ഹഫീസ‌് ബി ഷദാബ‌് 107, മോർഗൻ ബി ഹഫീസ‌് 9, സ‌്റ്റോ‌ക‌്സ‌് സി സർഫ്രാസ‌് ബി മാലിക‌് 13, ബട‌്‌ലർ സി റിയാസ‌് ബി അമീർ 103, അലി സി സമാൻ ബി റിയാസ‌് 19, വോക‌്സ‌് സി സർഫ്രാസ‌് ബി റിയാസ‌് 21, ആർച്ചെർ സി റിയാസ‌് ബി അമീർ 1, റഷീ‌ദ‌് 3, വുഡ‌് 10. എക‌്സ‌്ട്രാസ‌് 8. ആകെ 9–-334. ബൗ‌ളിങ‌്: ഷദാബ‌് 10–-0–-63–-2, അമീർ 10–-0–-67–-2, റിയാസ‌് 10–-0–-82–-3, ഹസൻ 10–-0–-66–-0, ഹഫീസ‌് 7–-0–-43–-1, മാലിക‌് 3–-0–-10–-1. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top