ഈസ്‌റ്റ് ലണ്ടൻ
അരങ്ങേറ്റക്കാരി അമൻജോത് കൗറിന്റെ തകർപ്പൻ പ്രകടനം ത്രിരാഷ്‌ട്ര ട്വന്റി20 വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയമൊരുക്കി. 27 റണ്ണിനാണ് ജയം. ഇന്ത്യ ആറിന് 147 റണ്ണെടുത്തു. ദക്ഷിണാഫ്രിക്ക 9–-120ൽ അവസാനിപ്പിച്ചു. 30 പന്തിൽ 41 റണ്ണുമായി പുറത്താകാതെനിന്ന അമൻജോത് അരങ്ങേറ്റം മികച്ചതാക്കി.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരുഘട്ടത്തിൽ 5–-69 റണ്ണെന്ന നിലയിലായിരുന്നു. 34 പന്തിൽ 35 റണ്ണെടുത്ത യസ്‌തിക ഭാട്ടിയമാത്രമാണ് പിടിച്ചുനിന്നത്.
തുടർന്നാണ് അമൻജോത് ക്രീസിൽ എത്തുന്നത്. മറ്റൊരു ഓൾ റൗണ്ടർ ദീപ്‌തി ശർമയുമായി ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. ഏഴ് ഫോറായിരുന്നു ഇരുപത്തിമൂന്നുകാരിയുടെ ഇന്നിങ്‌സിൽ. ദീപ്‌തി 23 പന്തിൽ 33 റണ്ണെടുത്തു. മൂന്ന് വിക്കറ്റും വീഴ്‌ത്തി. തിങ്കളാഴ്‌ച വെസ്‌റ്റിൻഡീസുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..