13 November Wednesday

ഏഴാം ഇരട്ടസെഞ്ചുറിയുമായി വിരാട്‌ കോഹ്‌ലി; ടീം ഇന്ത്യ ഒന്നാം ഇന്നിംങ്‌സ്‌ 5/601ന്‌ ഡിക്ലയർ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019
പൂനെ > ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇരട്ട സെഞ്ചുറി. കോലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംങ്‌സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 601 റൺസിന്‌ ഡിക്ലയർ ചെയ്‌തു.
 
295 പന്തിലാണ് കോലി തന്റെ ഏഴാം ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ കോലി പുറത്താകാതെ നിന്നു. 104 പന്തിൽ 91റൺസെടുത്ത രവീന്ദ്ര ജഡേജ പുറത്തായതോടെ ഇന്ത്യ ഇന്നിംങ്‌സ്‌ ഡിക്ലയർ ചെയ്‌തു.

പ്രധാന വാർത്തകൾ
 Top