മൊഹാലി > ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മൂന്ന് ഓവറിൽ 30 റൺസ് നേടിയിട്ടുണ്ട്.
37 പന്തിൽ നിന്ന് 52 റൺസെടുത്ത ക്വിന്റൺ ഡി കോക്കിനും 43 പന്തിൽ നിന്ന് 49 റൺസെടുത്ത ടെമ്പ ബവുമയ്ക്കുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായത്. ഡി കോക്കിനെ സൈനിയും ബവുമയെ ചാഹറുമാണ് പുറത്താക്കിയത്.
റീസ ഹെൻഡ്രിക്സസ് (6), വാന്‍ഡര്‍ ഡസന്‍ (1), ഡേവിഡ് മില്ലർ (18) എന്നിവരാണ് പുത്തായ മറ്റ് ബാറ്റ്സ്മാന്മാർ. പ്രിട്ടോറിയസ് പത്തും ഫെഹ്ലുക്വായോ എട്ടും റൺസെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കുവേണ്ടി ദീപക് ചാഹർ രണ്ടും നവദീപ് സൈനി, രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..