22 October Tuesday

മൊഹാലി ട്വന്റി 20: ഇന്ത്യക്ക്‌ 7വിക്കറ്റ്‌ ജയം, കോഹ്‌ലിക്ക്‌ അർധസെഞ്ച്വറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

മൊഹാലി > ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി‐20യില്‍ ഇന്ത്യക്ക് ഏഴുവിക്കറ്റിന്റെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു. ആറ്‌ പന്തുകൾ ശേഷിക്കെയാണ്‌ ഇന്ത്യൻ വിജയം. ക്യാപ്റ്റന്റെ ഇന്നിങ്സുമായി വിരാട് കോഹ്‌ലി മുന്നിൽനിന്നു പടനയിച്ചപ്പോൾ ഇന്ത്യൻ വിജയം എളുപ്പമായി. രാജ്യാന്തര ട്വന്റി20യിലെ 22–ാം അർധസെഞ്ചുറിയാണ്‌ കോഹ്‌ലി നേടിയത്‌.

 ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവസാന മൽസരം ഞായറാഴ്ച നടക്കും.

 കോഹ്‌ലി 52 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 14 പന്തിൽ 16 റൺസ്‌ നേടി. 31 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 40 റണ്‍സെടുത്ത ഓപ്പണർ ശിഖർ ധവാന്റെ ഇന്നിങ്‌സ്‌ ഇന്ത്യൻ വിജയത്തിൽ നിർണായകമായി. രോഹിത് ശർമ 12 പന്തിൽ രണ്ടു സിക്സ് സഹിതം 12 റൺസെടുത്ത്‌ പുറത്തായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top