തിരുവനന്തപുരം
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സിവി അനുരാഗ് നേടിയ സ്വർണം രാജ്യത്തിന്റെ കായികചരിത്രത്തിൽ നിരവധി താരങ്ങളെ സംഭാവന നൽകിയ തിരുവനന്തപുരം ജി വി രാജയുടെ ഉയിർത്തേഴുന്നേൽപ്പിന്റെ പ്രഖ്യാപനമായി. വർഷങ്ങൾക്കുശേഷമാണ് ജി വി രാജയുടെ ഒരു താരം സീനിയർ വിഭാഗം 100 മീറ്ററിൽ സ്വർണം നേടുന്നത്. 10.90 സെക്കൻഡിൽ വേഗവര കടന്നാണ് അനുരാഗ് സംസ്ഥാന സ്കൂൾ കായിക മേളയുടെ വേഗതാരമായത്
പ്രതാപം നഷ്ടമായ കായിക സ്കൂളുകളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളാണ് ജി വി രാജ സ്കൂളിന്റെ ശക്തമായ വരവിന് വഴിയൊരുക്കിയത്. ഇടക്കാലത്ത് തളർന്നുപോയ ജി വി രാജ സ്കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷനുമായി സംസ്ഥാന കായികവകുപ്പും സ്പോർട്സ് കൗൺസിലും പ്രത്യേക പദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജി വി രാജയിൽ ആധുനിക സൗകര്യങ്ങളെല്ലാം വന്നെത്തി. അനുരാഗ് മാത്രമല്ല, സ്കൂളിൽനിന്ന് ജൂനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മുഹമ്മദ് നിഹാൽ സ്വർണവും സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ മുഹമ്മദ് ജാസീം, സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ എൻ അനന്യ കൃഷ്ണ എന്നിവർ വെള്ളിയും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..