മാഡ്രിഡ് > സ്പാനിഷ് ഫുട്ബോൾ ലീഗിൽ റയൽ മാഡ്രിഡ് മുന്നേറുന്നു. അലാവെസിനെ 4–-1ന് തകർത്ത് റയൽ അത്ലറ്റികോ മാഡ്രിഡുമായുള്ള അന്തരം നാല് പോയിന്റാക്കി കുറച്ചു. ഒന്നാംസ്ഥാനത്ത് തുടരുന്ന അത്ലറ്റികോയ്ക്ക് രണ്ട് മത്സരം കുറവാണ്.
കോവിഡ് സ്ഥിരീകരിച്ചതിനാൽ റയൽ പരിശീലകൻ സിനദിൻ സിദാൻ കളി കാണാനുണ്ടായില്ല. കരിം ബെൻസെമയുടെ ഇരട്ടഗോളാണ് റയലിന് വമ്പൻ ജയമൊരുക്കിയത്. കാസെമിറോയും ഏദെൻ ഹസാർഡും മറ്റ് ഗോളുകൾ നേടി. സ്പാനിഷ് കിങ്സ് കപ്പിൽ മൂന്നാം ഡിവിഷൻ ക്ലബ് അൽകോയനോയോട് തോറ്റ് പുറത്തായതിന്റെ നിരാശയിലായിരുന്നു റയൽ. അലാവെസിനെതിരെ തുടക്കത്തിൽത്തന്നെ ഗോളടിച്ച് റയൽ ആധിപത്യം നേടി. രണ്ട് ഗോളിന് അവസരമൊരുക്കിയ ടോണി ക്രൂസും റയൽ നിരയിൽ തിളങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..