27 September Monday

സ്വർണം തേടി രവികുമാർ ദാഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

Photo Credit: Twitter/Team India

ടോക്യോ > ടോക്യോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്‌തിയിൽ മെഡലുറപ്പിച്ച്‌ ഇന്ത്യയുടെ രവികുമാർ ദാഹിയ. കസാക്കിസ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ തോൽപ്പിച്ചാണ്‌ രവികുമാർ ഫൈനലിലെത്തിയത്‌.  നാടകീയമായിരുന്നു രവികുമാറിന്റെ ഫൈനൽ പ്രവേശനം. 9–1 എന്നനിലയിൽ പിന്നിൽ നിന്ന ശേഷം തിരിച്ചടിക്കുകയായിരുന്നു.

2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരൻ ഒളിമ്പിക്‌സ്‌ ഗുസ്​തിയുടെ കലാശ പോരിനിറങ്ങുന്നത്‌. ക്വാർട്ടറിൽ ബൾഗേറിയൻ താരം ജോർജി വൻഗലോവിനെ 14–4ന്​ തോൽപ്പിച്ചാണ്‌ രവികുമാർ സെമിയിലെത്തിയത്‌. നാളെ നടക്കുന്ന ഫൈനലിൽ രണ്ടു തവണ ലോക ചാംപ്യനായ റഷ്യൻ താരം സാവുർ ഉഗ്വേവാണ് രവികുമാറിന്റെ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top