02 March Tuesday
പതിനെട്ടാം ഗ്രാൻഡ്സ്ലാം കിരീടം

ഗ്രാൻഡ്‌‌ സലാം

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

മെൽബൺ > മെൽബണിലെ രാജാവ്‌ നൊവാക്‌ യൊകോവിച്ച് ‌തന്നെ. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ഒമ്പതാംകിരീടം. തുടർച്ചയായി മൂന്നാംതവണ. ഏകപക്ഷീയമായ ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ‌(7–-5, 6–-2, 6–-2) തോൽപ്പിച്ച്‌ സെർബിയക്കാരൻ 18–-ാംഗ്രാന്റ്‌സ്ലാം കിരീടം നേടി. കരുത്തുറ്റ സർവുകളും റിട്ടേണുകളുമായി കളംനിറഞ്ഞ ഒന്നാംറാങ്കുകാരനെ പ്രതിരോധിക്കാൻ മെദ്‌വദേവിനായില്ല.

ആദ്യസെറ്റിലൊഴികെ മെദ്‌വദേവിന്റെ സാന്നിധ്യമില്ലായിരുന്നു. കളിക്കിടെ ക്ഷമകെട്ട്‌ നാലാംറാങ്കുകാരൻ റാക്കറ്റ്‌ ഒടിച്ചു. ആദ്യസെറ്റിൽ 3–-0 ലീഡ്‌ നേടിയ യൊകോവിച്ചിനെ പിന്തുടർന്ന്‌ 5–-5ലെത്തിക്കാൻ മെദ്‌വദേവിനായി. എന്നാൽ, തകർപ്പൻ ഡ്രോപ്‌ ഷോട്ടുകളുമായി യൊകോവിച്ച്‌ സെറ്റ്‌ നേടി. അടുത്ത രണ്ട്‌ സെറ്റിലും മുപ്പത്തിമൂന്നു‌കാരന്‌ പൂർണാധിപത്യമായിരുന്നു. ഒരുമണിക്കൂറും 53 മിനിറ്റും നീണ്ട ഫൈനൽ.

കുടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

റോജർ ഫെഡറർ, റാഫേൽ നദാൽ 20
യൊകോവിച്ച്‌ 18
പീറ്റ്‌ സാംപ്രസ്‌ 14


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top