11 August Tuesday

മാർട്ടിനെസിന്‌ തകർപ്പൻ ഗോൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


മിലാൻ
ഇറ്റാലിയൻ ലീഗിൽ നാപോളിക്കെതിരെ ഇന്റർ മിലാൻ മുന്നേറ്റക്കാരൻ ലൗതാരോ മാർട്ടിനെസിന്റെ തകർപ്പൻ ഗോൾ. രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ മാർട്ടിനെസ്‌ മധ്യവരയ്‌ക്ക്‌ മുന്നിൽനിന്ന്‌ ഒറ്റയ്‌ക്ക്‌ പന്തുമായി മുന്നേറി, നാപോളി പ്രതിരോധക്കാരെ പിന്നിലാക്കി കുതിച്ചു. 25 മീറ്റർ അകലെനിന്ന്‌ തകർപ്പൻ ഷോട്ട്‌ പായിച്ച്‌ വല തുളച്ചു. രണ്ട്‌ ഗോളിനായിരുന്നു ഇന്ററിന്റെ ജയം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top