22 October Thursday

സഞ്‌ജു തൊടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

പഞ്ചാബുമായുള്ള മത്സരശേഷം ടെവാട്ടിയയും സഞ്‌ജുവും


ഷാർജ
കഴിഞ്ഞവർഷം ഞാൻ മാനസികമായി തകർന്നുപോയി. ഇക്കുറി എനിക്ക്‌ തിരിച്ചുവരണമായിരുന്നു–- കിങ്‌സ്‌ ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനുശേഷം സഞ്‌ജു സാംസന്റെ പ്രതികരണം. സ്ഥിരതയില്ലാത്തതായിരുന്നു സഞ്‌ജു നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. ഒന്നോ രണ്ടോ പ്രകടനങ്ങളിൽ ഒതുങ്ങിപ്പോകുന്ന രീതി. അതിന്‌ മാറ്റം വരുകയാണ്‌. ഐപിഎലിൽ ആദ്യമായി തുടർച്ചയായ രണ്ട്‌ ഇന്നിങ്‌സുകളിൽ സഞ്‌ജു വലിയ ഇന്നിങ്‌സ്‌ കളിച്ചു. അതും മിന്നുന്ന പ്രകടനം.

ആദ്യ കളിയിൽ 32 പന്തിൽ 75, രണ്ടാമത്തെ കളിയിൽ 42 പന്തിൽ 85. മോഹിപ്പിക്കുന്ന തുടക്കം. ആകെ 16 സിക്‌സറുകളും പായിച്ചു.
ഐപിഎൽ ചരിത്രത്തിലെ പിന്തുടർന്നുള്ള ഏറ്റവും വലിയ ജയമാണ്‌ രാജസ്ഥാൻ സ്വന്തമാക്കിയത്‌. പഞ്ചാബിന്റെ 223 റൺ മറികടക്കാൻ സഞ്‌ജുവിനൊപ്പം രാഹുൽ ടെവാട്ടിയയുമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പതറിപ്പോയ ടെവാട്ടിയ പിന്നെ ഉഗ്രരൂപം പൂണ്ടു. ആദ്യ 23 പന്തിൽ 17, അടുത്ത എട്ട്‌ പന്തിൽ അടിച്ചുകൂട്ടിയത്‌ 36 റൺ. അതിൽ ഷെൽഡൺ കോട്രെലിന്റെ ഒരോവറിൽ പറത്തിയ അഞ്ച്‌ സിക്‌സറും. ‘ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങളായിരുന്നു ആദ്യത്തെ ആ ഇരുപതു പന്തുകൾ’ എന്നായിരുന്നു മത്സരശേഷം ടെവാട്ടിയയുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top