22 August Thursday

കളിക്കാരെയും അമ്പയറെയും ഔട്ടാക്കി ഈച്ചകൾ കളം നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

ഡർഹം> മുഴുവൻ കളിക്കാരെയും അമ്പയറെയും ഔട്ടാക്കി ഈച്ചകൾ കളം നിറഞ്ഞു. ചെസ‌്റ്റർ ലെ സ‌്ട്രീറ്റിലെ ദക്ഷിണാഫ്രിക്ക - ശ്രീലങ്ക മത്സരത്തിലായിരുന്നു. ഈച്ചകളുടെ ആക്രമണം. ക്രിസ‌് മോറിസ‌് എറിഞ്ഞ നാൽപ്പത്തെട്ടാം ഓവറിൽ ശ്രീലങ്കയുടെ ഇസുരു ഉദാനയും സുരംഗ ലക‌്മലും ക്രീസിൽ നിൽക്കുമ്പോഴായിരുന്നു തേനീച്ചകളുടെ വരവ‌്. 

തേനീച്ചകളുടെ കുത്തേൽക്കാതിരിക്കാൻ കളിക്കാരും അമ്പയർമാരും കളിക്കളത്തിൽ കമഴ‌്ന്നുകിടന്നു. തേനീച്ച പോയതോടെയാണ‌് എണീറ്റത‌്. ഇതിനിടെ, ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ‌് മോറിസ‌് പുഷ‌് അപ്പ‌് എടുക്കാനും സമയം കണ്ടെത്തി. 2007ൽ ജോഹന്നാസ‌്ബർഗിലെ വാണ്ടറേഴ‌്സ‌് സ‌്റ്റേഡിയത്തിൽ നടന്ന ശ്രീലങ്ക –-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ തേനീച്ച ആക്രമണത്തെത്തുടർന്ന‌് ഒരു മണിക്കൂറോളം കളി നിർത്തിവച്ചിരുന്നു. 2008ൽ ന്യൂഡൽഹിയിലെ ഫിറോസ‌് ഷാ കോട‌്‌ലയിൽ ഓസ‌്ട്രേലിയക്കെതിരായ മത്സരത്തിലും തേനീച്ച എത്തി.


പ്രധാന വാർത്തകൾ
 Top