30 November Tuesday

അഴ്‌സണൽ, ചെൽസി ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


ലണ്ടൻ
ചെൽസിയും അഴ്‌സണലും ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ക്വാർട്ടറിൽ കടന്നു. ലീഡ്‌സ്‌ യുണൈറ്റഡിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചായിരുന്നു അഴ്‌സണലിന്റെ മുന്നേറ്റം. ചെൽസി സതാംപ്‌ടണെ ഷൂട്ടൗട്ടിൽ മറികടന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ പതർച്ചയോടെ തുടങ്ങിയെങ്കിലും മൈക്കേൽ അർടേറ്റയ്‌ക്കുകീഴിൽ അഴ്‌സണൽ ഇപ്പോൾ വിജയവഴിയിലാണ്‌. ലീഗിൽ മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന അഴ്‌സണൽ ലീഗ്‌ കപ്പിൽ കിരീടമാണ്‌ ലക്ഷ്യമിടുന്നത്‌.

ലീഡ്‌സിനെതിരെ എഡ്ഡി എൻകെറ്റിയയും പകരക്കാരൻ കാലും ചേമ്പേഴ്‌സുമാണ്‌ അഴ്‌സണലിനായി ഗോളടിച്ചത്‌. സതാംപ്‌ടണിനെതിരെ കയ്‌ ഹവേർട്‌സിലൂടെ ചെൽസിയാണ്‌ ലീഡ്‌ എടുത്തത്‌. എന്നാൽ രണ്ടാംപകുതിയിൽ ഷെ ആഡംസ്‌ സതാംപ്‌ടണിനായി സമനില പിടിച്ചു. തുടർന്ന്‌ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീങ്ങി.

ഷൂട്ടൗട്ടിൽ 4–-3ന്‌ ചെൽസി കടന്നു. റീസ്‌ ജയിംസ്‌ ചെൽസിയുടെ നിർണായക കിക്ക്‌ വലയിലെത്തിച്ചു. സതാംപ്‌ടണിന്റെ തിയോ വാൽക്കോട്ട്‌, വിൽ സ്‌മാൾബോൺ എന്നിവർ കിക്ക്‌ പാഴാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top