22 October Thursday

ഈസ്‌റ്റ്‌ ബംഗാളും എത്തി ; ഐഎസ്‌എലിൽ ആവേശം നിറയും

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


കൊൽക്കത്ത
ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഇനി സൂപ്പറാകും. കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ്‌ ബംഗാളും ഈ സീസണിൽ എത്തുന്നതോടെ ഐഎസ്‌എൽ കരുത്തുറ്റതാകും. കഴിഞ്ഞ ദിവസമാണ്‌ ഈസ്‌റ്റ്‌ ബംഗാൾ 2020–-21 സീസണിൽ കളിക്കുമെന്ന്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്‌. ഈസ്‌റ്റ്‌ ബംഗാളിന്റെ ചിരവൈരികളായ മോഹൻ ബഗാൻ എടികെയിൽ ലയിച്ച്‌ ലീഗിൽ എത്തിയിരുന്നു. ഇതോടെ പുതിയ സീസണിൽ ആകെ 11 ടീമുകളായി.

ഐഎസ്‌എൽ ചേരാൻ ഈസ്‌റ്റ്‌ ബംഗാൾ വളരെമുമ്പുതന്നെ നീക്കം നടത്തിയിരുന്നു. സമീപകാലത്താണ്‌ ശ്രീ സിമന്റസ്‌ ഈസ്‌റ്റ്‌ ബംഗാളിനെ ഏറ്റെടുത്തത്‌. കൊൽക്കത്തയിലെ ഏറ്റവും ആരാധകരുള്ള രണ്ട്‌ ടീമുകൾ എത്തിയതോടെ ഐഎസ്‌എലിന്റെ സ്വഭാവംതന്നെ മാറും.

കോവിഡ്‌ കാരണം ഇക്കുറി കാണികളെ കയറ്റാതെയാണ്‌ മത്സരങ്ങൾ സംഘടിപ്പിക്കുക. ഗോവയിലെ മൂന്ന്‌ വേദികളിലാണ്‌ മത്സരങ്ങൾ. നവംബറിൽ പുതിയ സീസൺ ആരംഭിക്കും.കൊൽക്കത്ത വമ്പൻമാരുടെ പോരാട്ടമായിരിക്കും ഈ സീസണിൽ ഐഎസ്‌എലിൽ  ആവേശം നിറയ്‌ക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top