26 October Monday

തണുത്തുറഞ്ഞ്‌ റൊളാങ്‌ഗാരോസ്‌ ;ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിന്‌ തണുത്ത തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

ഫ്രഞ്ച്‌ ഓപ്പൺ മത്സരത്തിനിടെ തണുപ്പുകാരണം മൂടിപ്പുതച്ചിരിക്കുന്ന അസരെങ്ക


പാരിസ്‌
ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിന്‌ തണുത്ത തുടക്കം. കനത്ത തണുപ്പ്‌ കാരണം ആദ്യദിനം കളിക്കാരുടെ പരാതികളുയർന്നു. യുഎസ്‌ ഓപ്പൺ ഫൈനലിസ്‌റ്റ്‌ വിക്ടോറിയ അസരെങ്ക, സിമോണ ഹാലെപ്പ്‌ എന്നിവരാണ്‌ ആദ്യദിനം ജയം കണ്ട പ്രധാന താരങ്ങൾ.
തണുപ്പ്‌ കാരണം അസരെങ്ക മത്സരത്തിന്റെ ഇടയ്‌ക്ക്‌ കളംവിട്ടിരുന്നു. ഒഫീഷ്യൽസിനോട്‌ പരാതി ഉന്നയിക്കുകയും ചെയ്‌തു. തിരിച്ചുവന്നാണ്‌ കളി പൂർത്തിയാക്കിയത്‌. പത്താം സീഡായി ഈ ബെലാറസുകാരി ആദ്യറൗണ്ടിൽ മോണ്ടിനെഗ്രോയുടെ ഡങ്ക കൊവിനിച്ചിനെ തോൽപ്പിച്ചു (6–-1, 6–-2).

ഹാലെപ്പ്‌ സ്‌പെയ്‌നിന്റെ സാറ സോറിബെസ്‌ ടോർമോയെ കീഴടക്കി (6–-0, 6–-4). ഈ മോശം കാലാവസ്ഥയിൽ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞതുതന്നെ വലിയ കാര്യമായി കാണുന്നുവെന്നായിരുന്നു മത്സരശേഷം അസരെങ്കയുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top