24 October Thursday

സിന്ധുവിന്‌ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

ന്യൂഡൽഹി
ലോക വനിതാ ബാഡ്‌മിന്റൺ ചാമ്പ്യൻ പി വി സിന്ധു ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ആവേശകരമായ വരവേൽപ്പാണ്‌ ലഭിച്ചത്‌.  ആരാധകരും ബാഡ്‌മിന്റൺ അസോസിയേഷൻ ഭാരവാഹികളും സ്വീകരിക്കാനെത്തി.

ഇനിയും മെഡലുകൾ കൊണ്ടുവരുമെന്ന്‌ സിന്ധു മാധ്യമങ്ങളോട്‌ പറഞ്ഞു.  സ്വിറ്റ്‌സർലൻഡിലെ ബേസലിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ സിന്ധു ഇന്നലെ പുലർച്ചെയാണ്‌ പരിശീലകരൊപ്പം എത്തിയത്‌.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കായിക മന്ത്രി കിരൺ റിജിജുവിനെയും സന്ദർശിച്ചു. അച്ഛൻ വി പി രമണ, പരിശീലകരായ പി ഗോപിചന്ദ്‌, കൊറിയക്കാരി കിം ജി ഹ്യുൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top